മാസ്ക് ധരിക്കാത്തതിന് പൊലീസ് പിടിച്ചു; സ്റ്റേഷനിലേക്ക് പെട്രോൾ ബോംബേറ് എറിഞ്ഞ് കൂട്ടുകാരുടെ പ്രതികാരം
text_fieldsനെന്മാറ(പാലക്കാട്): പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ നിറച്ച മദ്യക്കുപ്പിയിൽ തീ കൊളുത്തിയെറിഞ്ഞ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. തിരുവടിയാട് പുത്തൻതറ രാജേഷ് (27), മല്ലൻ പാറക്കൽ രമേഷ് (27), ചീരപ്പൊറ്റ മിഥുൻ (19), ചീരപ്പൊറ്റ അനീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികളിൽ രാജേഷാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ സുഹൃത്തുക്കളായ തിരുവഴിയാട് ഇടപ്പാടം കാർത്തിക് (25), പമ്പാവാസൻ (48), അജീഷ് (25) എന്നിവരെ കഴിഞ്ഞദിവസം മാസ്ക് ധരിക്കാതെ കൂട്ടം കൂടിയതിന് പട്രോളിങ് സംഘം പിടികൂടിയിരുന്നു.
ഇതിനിടെ ജൂനിയർ എസ്.ഐ ജയ്സനെ അസഭ്യം പറയുകയും ൈകയേറ്റം നടത്തുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ൈകയേറ്റത്തിനും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ സംഭവമാണ് ബോംബ് എറിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ ദീപകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
