Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ രണ്ടര...

കരിപ്പൂരിൽ രണ്ടര കോടിയുടെ സ്വര്‍ണവുമായി നാലുപേര്‍ പിടിയില്‍

text_fields
bookmark_border
കരിപ്പൂരിൽ രണ്ടര കോടിയുടെ സ്വര്‍ണവുമായി നാലുപേര്‍ പിടിയില്‍
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ല് യാ​ത്ര​ക്കാ​രി​ല്‍നി​ന്നാ​യി ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി.

അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന മൂ​ന്ന് കി​ലോ​ഗ്രാ​മി​ല​ധി​കം സ്വ​ര്‍ണ​മാ​ണ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ണ്ടെ​ടു​ത്ത​ത്. റി​യാ​ദി​ല്‍നി​ന്നെ​ത്തി​യ മ​ല​പ്പു​റം എ​ട​ക്ക​ര സ്വ​ദേ​ശി പ്ര​ജി​ന്‍ (23), അ​ബൂ​ദ​ബി​യി​ല്‍നി​ന്നെ​ത്തി​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ന്‍ (32), ദു​ബൈ​യി​ല്‍നി​ന്നെ​ത്തി​യ ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി അ​ബു ഷ​ഫീ​ല്‍ (35), ജി​ദ്ദ​യി​ല്‍നി​ന്നെ​ത്തി​യ മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി സ​ജ്ജാ​ദ് കാ​മി​ല്‍ (32) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച​യു​മാ​യി ക​സ്റ്റം​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍ണം കാ​പ്‌​സ്യൂ​ളു​ക​ളി​ൽ നി​റ​ച്ച് ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു പ്ര​ജി​ൻ, സ​ജ്ജാ​ദ് കാ​മി​ല്‍, അ​ബു ഷ​ഫീ​ല്‍ എ​ന്നി​വ​രു​​ടെ ശ്ര​മം. പ്ര​ജി​നി​ൽ​നി​ന്ന് 69.91 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1.147 കി​ലോ, സ​ജ്ജാ​ദ് കാ​മി​ലി​ല്‍നി​ന്ന് 48.05 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 789 ഗ്രാം, ​അ​ബു ഷ​ഫീ​ലി​ല്‍നി​ന്ന് 66.8 ല​ക്ഷം വി​ല​വ​രു​ന്ന 1.097 കി​ലോ എ​ന്നി​ങ്ങ​നെ​യാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airportKaripur
News Summary - Four persons arrested with gold worth 2.5 crores in Karipur
Next Story