യുവാവിനെ ഭീഷണിപ്പെടുത്തി പണവും എ.ടി.എം കാർഡും തട്ടിയെടുത്ത നാലുപേർ പിടിയിൽ
text_fields1. ആദർശ് 2. ഫ്രെഡിൻ 3. നിജോ ജോർജ് 4. ബിപിൻ
ചോറ്റാനിക്കര: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആമ്പല്ലൂർ പെരുമ്പിള്ളി മാടപ്പിള്ളിൽ വീട്ടിൽ ആദർശ് (26), ഐക്കരനാട് മീമ്പാറ കുറിഞ്ഞി ഭാഗത്ത് വാരിശ്ശേരി വീട്ടിൽ ബിപിൻ (35), മുരിയമംഗലം മാമല വലിയപറമ്പിൽ വീട്ടിൽ ഫ്രെഡിൻ (26), ചോറ്റാനിക്കര ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന തിരുവാങ്കുളം കുട്ടിയേഴത്ത് വീട്ടിൽ നിജു ജോർജ് (34) എന്നിവരെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ചോറ്റാനിക്കരദേവി ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന തൃശൂർ എടക്കുളം സ്വദേശി പ്രശാന്തിനെ ശാസ്താമുകളിലുള്ള പാറമടയിൽ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പഴ്സും പണവും എ.ടി.എം കാർഡും വിവിധ തിരിച്ചറിയൽ കാർഡുകളുമടക്കം 35,000 രൂപയോളം കവർച്ച ചെയ്യുകയായിരുന്നു. ആദർശ്, ഫ്രെഡിൻ എന്നിവർക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളും മയക്കുമരുന്ന് കേസുകളുമുണ്ട്.
ആദർശ് കാപ്പ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പുത്തൻകുരിശ് ഡിവൈ.എസ്.പി ടി.ബി. വിജയന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, എസ്.ഐ എം.വി. റോയ്, എ.എസ്.ഐ ബിജു പി. കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

