Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ നാല്​...

കൊല്ലത്ത്​ നാല്​ പേർക്കും കോതമംഗലത്ത്​ ഒരാൾക്കും​ സൂര്യാതപമേറ്റു

text_fields
bookmark_border
heat-climate
cancel

കൊല്ലം: കൊല്ലത്ത്​ നാല്​ പേർക്കും കോതമംഗലത്ത്​ ഒരു സ്​ത്രീക്കും​ സൂര്യാതപമേറ്റു. കൊല്ലം പുനലൂർ സ്വദേശി കളായ സച്ചിൻ, വിജയൻ, പ്രാക്കുളം സ്വദേശി ഷീജ, കണ്ടച്ചിറ സ്വദേശി സീബത്ത്​, കോതമംഗലത്ത്​ പല്ലാരിമംഗലം കുടമുണ്ട മാങ്കുളം മുഹമ്മദിൻെറ ഭാര്യ ഖദീജ എന്നിവർക്കാണ്​ സൂര്യാതപമേറ്റത്​.

ഖദീജ (60)ക്ക്​ കൈത്തണ്ടയിലാണ്​ പൊള്ളലേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ഖദീജക്ക്​ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച രാവിലെ മുതൽ മുറ്റത്തിനു ചുറ്റും ശുചീകരണ ജോലികൾ ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഭാഗത്ത് നാലോളം കുമിളകൾ ഉണ്ട്. കൈക്ക് ശക്തമായ നീറ്റലും ഉള്ളതായി ഖദീജ പറഞ്ഞു. പൊള്ളലേറ്റ ശേഷം ശക്തമായ ക്ഷീണവും അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, പാലക്കാട്​ ജില്ലയിൽ കനത്ത ചൂട്​ രേഖപ്പെടുത്തി. തിങ്കളാഴ്​ച താപനില 41 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഇൗ സീസണിൽ രണ്ടാം തവണയാണ്​ 41 ഡിഗ്രി ചൂട്​ അനുഭവപ്പെടുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newsmalayalam newsSun Strokeheavy heat
News Summary - four person suffer Sun stroke in kollam -kerala news
Next Story