Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല് പേരടങ്ങുന്ന...

നാല് പേരടങ്ങുന്ന കുടുംബത്തെ കാണാനില്ലെന്ന്

text_fields
bookmark_border
നാല് പേരടങ്ങുന്ന കുടുംബത്തെ കാണാനില്ലെന്ന്
cancel

മ​ഞ്ചേ​രി: ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പ​യ്യ​നാ​ട് അ​മ​യം​കോ​ട് കു​ന്നു​മ്മ​ൽ വ​ള്ളാ​മ്പ​റ്റ ഇ​ബ്രാ​ഹി​മി​​െൻറ കു​ടും​ബ​ത്തെ​യാ​ണ് ക‍ഴി​ഞ്ഞ 22 മു​ത​ൽ കാ​ണാ​താ​യ​ത്. ഇ​ബ്രാ​ഹിം, ഭാ​ര്യ ഫൗ​സി​യ, 10ഉം, 11​ഉം വ​യ​സു​ള്ള ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ 22ന് ​സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ് കു​ടും​ബം. ഇ​ബ്രാ​ഹി​മി​​െൻറ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മാ​താ​വി​നെ സ​ഹോ​ദ​രി​യു​ടെ ചോ​ല​ക്ക​ലി​ലു​ള്ള വീ​ട്ടി​ലാ​ക്കി​യാ​ണ് കു​ടും​ബം പോ​യ​ത്. ചി​കി​ത്സാ​ർ​ഥം പോ​വു​ക​യാ​ണെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫാ​ണ്.തി​രി​ച്ച് വ​രാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ഞ്ചേ​രി​യി​ൽ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം. ഇ​തി​ന് പി​ന്നി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsmalayalam news
News Summary - Four Person Missing-Kerala News
Next Story