മുണ്ടൻമുടിയിൽ മാതാപിതാക്കളെയും രണ്ട് മക്കളെയും കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ
text_fieldsവണ്ണപ്പുറം (ഇടുക്കി): മാതാപിതാക്കളെയും രണ്ട് മക്കളെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട നിലയിൽ. ഇടുക്കി മുണ്ടൻമുടിയിലാണ് നാടിനെ നടുക്കിയ സംഭവം. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ കൃഷ്ണൻ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ആർഷ ബി.എഡ് വിദ്യാർഥിനിയും അർജുൻ കഞ്ഞിക്കുഴി എസ്.എൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമാണ്. വീടിെൻറ പിന്‍ഭാഗത്ത് കുഴിയിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കിെവച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിൽ വെച്ച് കൊലനടന്നതിെൻറ സൂചനകളാണുള്ളത്. ഇതിനു പിന്നിലെ കാരണമോ കൊലപാതകികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
കൊല്ലപ്പെട്ട ആർഷ ഞായറാഴ്ച വൈകീട്ട് അയൽവീട്ടിൽ പാൽ വാങ്ങാനെത്തിയിരുന്നു. ഇതിന് ശേഷം ആരെയും പുറത്ത് കണ്ടിരുന്നില്ല. സംശയം തോന്നിയ അയൽവാസികൾ ബന്ധുക്കളെയും കൂട്ടി നടത്തിയ പരിശോധനയില്‍ മുറികളിലെല്ലാം രക്തം തളംകെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ജനലുകൾ ഫൈബര്‍ ഷീറ്റും മറ്റും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. വീടിെൻറ പിൻഭാഗത്ത് മണ്ണ് ഇളകിയ നിലയിൽ കുഴി കണ്ടതോടെ വിവരം പൊലീസിെന അറിയിച്ചു.
തുടർന്ന് തൊടുപുഴ തഹസിൽദാർ വിനോദ് രാജിെൻറ സാന്നിധ്യത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏകദേശം മൂന്നടിയോളം മാത്രം താഴ്ചയുള്ള കുഴിയിലായിരുന്നു നാല് മൃതദേഹങ്ങളും. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ചുറ്റികയും കുഴിക്കു സമീപത്തുനിന്ന് കിട്ടി. തലയിൽ മാരകമായി മുറിവേറ്റ നിലയിലും ചതഞ്ഞ് വികൃതമായ നിലയിലുമായിരുന്നു മൃതദേഹങ്ങൾ. ശരീരമാകെയും മുറിവുകളുണ്ടായിരുന്നു. മൃതദേഹങ്ങൾ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജനവാസ മേഖലയിൽനിന്ന് മാറി ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം നടന്ന വീട്. കൊല്ലപ്പെട്ട കൃഷ്ണൻ മന്ത്രവാദം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനായി പലയിടത്തുനിന്നും കാറുകളിലും മറ്റും രാത്രി ഇവിടേക്ക് പലരും എത്തുമായിരുന്നു. കോട്ടയം ജില്ലയിലെ മേലുകാവിൽനിന്ന് 22 വർഷം മുമ്പാണ് കൃഷ്ണനുൾപ്പെടെ ആറ് സഹോദരന്മാർ കമ്പകക്കാനത്തെത്തിയത്. ഇവരെല്ലാം തന്നെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നുണ്ട്. എന്നാൽ, വർഷങ്ങളായി സഹകരണത്തിലായിരുന്നില്ല.
കൃത്യമായി വീടിനെക്കുറിച്ച് അറിയുന്നവരോ വിവരമുള്ളവരോ ആകാം കൊല നടത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ആകാം കൊലനടന്നതെന്നും ഒന്നിലധികം പേർ കൊലപാതകതിൽ പങ്കാളികളായതായും പൊലീസ് സംശയിക്കുന്നു. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെ, ജില്ല പൊലീസ് മേധാവി വേണുഗോപാൽ എന്നിവരുൾപ്പെടെ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
