Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാർക്ക്‌...

ഭിന്നശേഷിക്കാർക്ക്‌ സഹകരണ സ്ഥാപനങ്ങളിൽ നാലുശതമാനം സംവരണം

text_fields
bookmark_border
Four percent reservation for differently abled in co operative institutions
cancel

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്‌ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നാ​ലു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന 'സ​ഹ​ക​ര​ണ ​ഭേ​ദ​ഗ​തി ബി​ൽ' നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​യ​മ​നം പൂ​ർ​ണ​മാ​യും സ​ഹ​ക​ര​ണ സ​ർ​വി​സ്​ പ​രീ​ക്ഷാ​ബോ​ർ​ഡി​നെ ഏ​ൽ​പ്പി​ക്കും. വ​കു​പ്പി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ്‌ വ​ഴി​യാ​ക്കും. വ​നി​താ​ഫെ​ഡ്​ ഉ​ൾ​പ്പെ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ഡി​ക​ളി​ലെ നി​യ​മ​നം പി.​എ​സ്‌.​സി വ​ഴി​യാ​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. ബി​ൽ നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്ത്​ സെ​ല​ക്ട്‌ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ട്ടു.

പു​തു​ത​ല​മു​റ ബാ​ങ്കു​ക​ളോ​ട്‌ മ​ത്സ​രി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഈ ​മാ​സ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ബി​ൽ​ അ​വ​ത​രി​പ്പി​ച്ച്​ മ​ന്ത്രി പ​റ​ഞ്ഞു. പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളി​ലും ഐ.​ടി ഇ​ന്റ​ഗ്രേ​ഷ​ൻ ന​ട​പ്പാ​ക്കും. സ​ബ്‌​സി​ഡി​യ​റി സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​പ്ല​സ്‌ ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ച്‌ ബി​സി​ന​സ്​ ന​ട​ത്തു​ന്ന​തി​നും ഈ ​ബി​ൽ​ വ​രു​ന്ന​തോ​ടെ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ടീം ​ഓ​ഡി​റ്റ് സ​മ്പ്ര​ദാ​യം ഏ​ര്‍പ്പെ​ടു​ത്തും.

പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ

• പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ്യ​വ​സ്ഥ​ക​ളി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത കൊ​ണ്ടു​വ​രും.

• ലി​ക്വി​ഡേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ.

• ആ​സ്തി ന​ഷ്ട​മി​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി.

• ഭ​ര​ണ​സ​മി​തി​യെ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്യാ​നു​ള്ള അ​ധി​കാ​രം(​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്‌ പ​രാ​തി​യു​ണ്ടാ​യാ​ൽ).

• ഒ​രം​ഗം തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ​യി​ല​ധി​കം ഭ​ര​ണ​രം​ഗ​ത്ത്‌ വ​രു​ന്ന​ത്​ ത​ട​യും.

• അ​വ​കാ​ശ​ങ്ങ​ളും ബാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വ്യ​ക്ത​ത.

• അ​റ്റാ​ദാ​യം കേ​ര​ള ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​തെ നോ​ൺ ബാ​ങ്കി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‌ മാ​റ്റം വ​രു​ത്തും.

• ഭ​ര​ണ​സ​മി​തി​യു​ടെ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ച്‌ ക​ൺ​ക​റ​ന്റ്‌ ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​ന്ന​തി​ന്‌ മാ​റ്റം വ​രു​ത്തും.

• സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌ ന​ഷ്ടം വ​രു​ത്തു​ക​യും സ​മ്പ​ത്ത്‌ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന്‌ ന​ഷ്ടം തി​രി​കെ പി​ടി​ക്കും.

• ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തു​ന്ന വീ​ഴ്‌​ച​ക​ളി​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന്‌ പൊ​തു​യോ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​ക​ണം.

• ക്ര​മ​ക്കേ​ടു​ണ്ടാ​യാ​ൽ പൊ​ലീ​സും വി​ജി​ല​ൻ​സും അ​ന്വേ​ഷി​ക്കും.

• ആ​ർ​ബി​ട്രേ​റ്റ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം സ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ.

• സ​ഹ​ക​ര​ണ ഓം​ബു​ഡ്‌​സ്മാ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ലെ​യും ഉ​ത്ത​ര​വു​ക​ളി​ലേ​യും അ​വ്യ​ക്ത​ത​ക​ളി​ൽ മാ​റ്റം വ​രു​ത്തും.

• ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളി​ല്‍ സു​താ​ര്യ​ത.

• അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യും.

• വാ​യ്പാ വി​ത​ര​ണ​ത്തി​നു​ള്ള ഗ​ഹാ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ വ്യ​ക്ത​ത വ​രു​ത്തും.

• അ​റ്റാ​ദാ​യം വി​നി​യോ​ഗി​ക്കു​ന്ന​തി​നും ബാ​ങ്കി​ങ്​ ഇ​ത​ര​വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റം, ഫ​ണ്ട് നി​ക്ഷേ​പം എ​ന്നീ വ്യ​വ​സ്ഥ​ക​ള്‍ ശ​ക്ത​മാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationdifferently abledco operative institutions
News Summary - Four percent reservation for differently abled in co operative institutions
Next Story