ഡോക്ടറെ മര്ദിച്ചെന്ന പരാതിയില് നാലുപേർ അറസ്റ്റിൽ
text_fieldsമണ്ണാര്ക്കാട്: ഡോക്ടറെ തടഞ്ഞുവെച്ച് മര്ദിച്ചെന്ന പരാതിയില് നാലുപേരെ മണ്ണാര്ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിമ്പടാരി പണക്കപ്പറമ്പില് സുധീഷ് (23), ചങ്ങലീരി മോതിക്കല് പനക്കത്തോടന് സവാദ് (30), പള്ളിക്കുന്ന് പാറക്കല്ല് മുബഷീര് (27), കൂമ്പാറ ആലോലകത്ത് അഫ്സല് (22) എന്നിവരെയാണ് സി.ഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തില് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം.
പെരിമ്പടാരി മറീന ഫുട്ബാള് ടര്ഫിലേക്കുള്ള വഴി ചോദിക്കാന് ബൈക്ക് നിര്ത്തിയപ്പോള് മുക്കണ്ണം വെല്നസ് സെന്ററിലെ ഡോ. ആഷിഖിനെ പ്രതികള് ബൈക്കിന്റെ താക്കോല് ഊരിയെടുക്കുകയും അസഭ്യം പറയുകയും മര്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

