Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ

text_fields
bookmark_border
kattappana rape case
cancel

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പാലാ കാനാട്ട്പാറ മംഗലംകുന്നേൽ ഇമ്മാനുവൽ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് (43) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇമ്മാനുവൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു. തമിഴ്നാട്ടിലും തിരുവനന്തപുരത്തും വച്ച് ലൈംഗികാതിക്രമം കാട്ടിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കൗൺസിലിങ്ങിലാണ് പോൾ ജോർജിന്‍റെയും മറ്റു രണ്ടുപേരുടെയും പേരുകൾ വെളിപ്പെടുത്തിയത്.

തായ്ക്കോണ്ട അധ്യപകനായ പോളിന്‍റെ കീഴിൽ ഒരു വർഷത്തോളം പെൺകുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങൾക്കായി കൊണ്ടു പോയപ്പോഴാണ് ഉപദ്രവിച്ചത്. മറ്റു രണ്ടുപേരും വർഷങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം കാട്ടിയതായും പെൺകുട്ടി മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റും. സി.ഐ. ബി. ജയൻ, എസ്.ഐമാരായ ബിനു ലാൽ, സാബു തോമസ്, ടി.എ ഡേവിസ്, വനിത സി.പി.ഒ ജോളി ജോസഫ്, സി.പി.ഒമാരായ സിയാദ്, സബിൻ കുമാർ, എബിൻ ജോസ്, പ്രശാന്ത് മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four people have been arrested in connection with the rape of a minor girl in kattapana
Next Story