Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഭ ടി.വി സമിതിയിൽ നിന്ന് നാല് പ്രതിപക്ഷ എം.എൽ.എമാർ രാജിവെക്കും
text_fieldsbookmark_border
തിരുവനന്തപുരം: തൽസമയ സംപ്രേഷണത്തിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭ ടി.വിക്കെതിരെ പ്രതിപക്ഷം രംഗത്ത്. സഭ ടി.വി ഉന്നതാധികാര സമിതിയിൽ അംഗങ്ങളായ നാല് എം.എൽ.എമാർ സമിതിയിൽ നിന്ന് രാജിവെക്കും. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം. ജോൺ, എം. വിൻസെന്‍റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുക.
സഭ ടി.വി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖം കാണിക്കുകയാണ്. പല പ്രാവശ്യം പരാതി കൊടുത്തു. സഭയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുവന്നില്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയാണ് സഭ ടി.വിയെന്നും സതീശൻ പറഞ്ഞു.
Next Story

