നാല് സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: കൊല്ലം-സെക്കന്ദരാബാദ്, ഹൈദരാബാദ് -കോട്ടയം എന്നീ റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കൊല്ലത്തുനിന്ന് ഡിസംബർ 28ന് ഉച്ചക്ക് 1.30ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടുന്ന 07180 സെക്കന്ദരാബാദ്-കൊല്ലം സ്പെഷൽ അടുത്ത ദിവസം രാത്രി ഏഴിന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
കൊല്ലത്തുനിന്ന് ഡിസംബർ 29ന് രാത്രി 11ന് പുറപ്പെടുന്ന 07181 കൊല്ലം-സെക്കന്ദരാബാദ് സ്പെഷൽ അടുത്തദിവസം പുലർച്ച 4.50ന് സെക്കന്ദരാബാദിലെത്തും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഹൈദരാബാദിൽനിന്ന് ഡിസംബർ 29 ന് രാത്രി 11.30 ന് പുറപ്പെടുന്ന 07176 ഹൈദരാബാദ്-കോട്ടയം സ്പെഷൽ മൂന്നാം ദിവസം പുലർച്ച 3.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കോട്ടയത്തുനിന്ന് ഡിസംബർ 21ന് രാവിലെ 10.50ന് പുറപ്പെടുന്ന 07177 കോട്ടയം-ഹൈദരാബാദ് സ്പെഷൽ അടുത്ത ദിവസം രാത്രി 9.15ന് ഹൈദരാബാദിലെത്തും. എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

