തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കിളികൊല്ലൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ. ഇതിലൊരാൾ കോടതിയിൽ കീഴടങ്ങി. കൊറ്റങ്കര പേരൂർച്ചേരിയിൽ നെല്ലുവിള തെക്കതിൽ ബിനു (35) പേരൂരിൽ കോടംവിളള മുക്കിൽ ശ്രുതി ക്ലബ്ബിന് സമീപം വാടകക്ക് താമസിക്കുന്ന ഷിസാൽ (49) കൊറ്റങ്കര മേക്കോൺ ഭാഗത്ത് വാടകക്ക് താമസിക്കുന്ന വിജിലാൽ (35) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാംമൂല ഒരുമ നഗറിൽ നിഷാദ് മൻസിലിൽ നിഷാദ് വ്യാഴാഴ്ച വൈകിട്ട് കൊല്ലം ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങി. കേസിലെ മുഖ്യപ്രതി ഉൾപ്പെടെ നാലു പേരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
കന്നിമേൽചേരിയിൽ സൗഹാർദ നഗർ 105ൽ പ്രവീണിനെ (31) മർദിച്ച കേസിലാണ് അറസ്റ്റ്. 13ന് വൈകിട്ടായിരുന്നു സംഭവം. പിടിയിലായ ജയ് ഗണേശന്റെ വീട്ടിലെ ജനൽ ചില്ല് തകർത്തത് പ്രവീണാണെന്ന് ആരോപിച്ചാണ് രണ്ട് കാറുകളിലായി എത്തിയ എട്ടു പേർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി മർദിച്ച ശേഷം കരിക്കോട് പണ്ടാരക്കുളത്തിന് സമീപം ഉപേക്ഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

