Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള് വീതവുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 261 ആയി.
കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോടൂര് സ്വദേശി കോയക്കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ മഞ്ചേരി മെഡിക്കല്‍ കോളജിലും കോവിഡ് ബാധിച്ച് മരിച്ചു.
കൊല്ലം പാരപ്പിള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സിയിലിരുന്ന പശ്ചിമബംഗാൾ സ്വദേശി സനാദന്ദാസും കോവിഡ് ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 2476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർ ഇന്നലെ മാത്രം മരിക്കുകയും ചെയ്തു.
Next Story

