പ്രസവാനന്തരം യുവതി മരിച്ച സംഭവം: അന്വേഷിക്കാൻ നാലംഗ സമിതി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവാനന്തരം യുവതി അണുബാധയേറ്റ് മരിച്ചെന്ന പരാതി അന്വേഷിക്കാൻ നാലംഗ സമിതി രൂപവത്കരിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയാണ് സമിതി അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം മേധാവി ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളജ് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ജൂബി ജോൺ എന്നിവരാണ് അംഗങ്ങൾ. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
യുവതിയുടെ മരണത്തിന് കാരണമായത് സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയ ആണെന്നാണ് നിഗമനം. മുറിവുകളിലൂടെയോ ചർമ്മത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണിത്. കഴിഞ്ഞ മാസം 22ന് എസ്.എ.ടി ആശുപത്രിയിൽ ശിവപ്രിയ ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജായി വീട്ടിലക്ക് പോയ ശിവപ്രിയയെ തൊട്ടടുത്ത ദിവസം മുതൽ പനിയെ തുടർന്ന് വീണ്ടും എസ്.എ.ടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ ചിസിത്സയിൽ കഴിയവേയാണ് ഞായറാഴ്ച രാവിലെയോടെ മരണം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

