നാല് മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതി
text_fieldsകൊച്ചി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ 550 സീറ്റുകളിൽ പ്രവേശനം നടത്താൻ ഹൈകോടതി നിർദേശം. വയനാട് ഡി.എം എജുക്കേഷനൽ ആൻഡ് റിസർച് ഫൗണ്ടേഷൻ, വർക്കല എസ്.ആർ എജുക്കേഷനൽ ആൻഡ് റിസേർച് ഫൗണ്ടേഷൻ, തൊടുപുഴ അൽ അസ്ഹർ, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കൽ കോളജുകളിലെ പ്രേവശനത്തിനാണ് അനുമതി.
ഇൗ കോളജുകളിൽ പ്രവേശനം തടഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ ഉത്തരവ് കോടതി റദ്ദാക്കി. മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നാലു കോളജുകളിലെയും പ്രവേശനം കേന്ദ്രം തടഞ്ഞത്. എന്നാൽ, മതിയായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പ്രവേശനത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
എസ്.ആർ മെഡിക്കൽ േകാളജിൽ നൂറും മറ്റു കോളജുകളിൽ 150 വീതവും സീറ്റാണുള്ളത്.
മെഡിക്കൽ പ്രവേശനം; സ്പോട്ട് അഡ്മിഷനിൽ നികത്തേണ്ടത് 865 എം.ബി.ബി.എസ് സീറ്റുകൾ
തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് കൂടി ഹൈകോടതി വിദ്യാർഥി പ്രവേശന അനുമതി നൽകിയതോടെ സെപ്റ്റംബർ നാലിന് തുടങ്ങുന്ന മോപ് -അപ് കൗൺസലിങ്ങിൽ (സ്പോട്ട് അഡ്മിഷൻ) നികത്തേണ്ടത് 865 മെഡിക്കൽ സീറ്റുകൾ. പ്രവേശനത്തിന് ഹൈകോടതി അനുമതി നൽകിയ തൊടുപുഴ അൽഅസ്ഹർ, ഒറ്റപ്പാലം പി.കെ. ദാസ്, വയനാട് ഡി.എം കോളജുകളിൽ 150 വീതം സീറ്റുകളിലേക്കും വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ 100 സീറ്റിലേക്കുമാണ് പ്രവേശനാനുമതി. കഴിഞ്ഞ ദിവസം കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റുകളിലേക്ക് ഉപാധികളോടെ പ്രവേശനത്തിന് സുപ്രീംകോടതിയും അനുമതി നൽകിയിരുന്നു.
ആദ്യ രണ്ട് അലോട്ട്മെൻറുകളിൽ അവശേഷിച്ചിരുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെ 15 എണ്ണം ഉൾപ്പെടെ 165 സീറ്റുകളും സ്പോട്ട് അഡ്മിഷനിൽ നികത്തും. ഇതിൽ കണ്ണൂർ മെഡിക്കൽ കോളജ് അയോഗ്യരാക്കപ്പെട്ട വിദ്യാർഥികൾക്ക് സെപ്റ്റംബർ മൂന്നിനകം വാങ്ങിയ ഫീസിെൻറ ഇരട്ടി തുക തിരിച്ചുനൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ച ഉപാധി. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപയും കോളജ് നൽകണം. ഇൗ ഉപാധി പാലിച്ചാൽ മാത്രമേ കോളജിലെ 150 സീറ്റുകൾ സ്പോട്ട് അഡ്മിഷനുവേണ്ടി പരിഗണിക്കുകയുള്ളൂ. ഇതിനു പുറമെ 599 ഡെൻറൽ സീറ്റുകളും സ്പോട്ട് അഡ്മിഷനിൽ നികത്തണം. നിലവിൽ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലാണ് സ്പോട്ട് അഡ്മിഷൻ നടത്താൻ നിശ്ചയിച്ചത്.
കൂടുതൽ മെഡിക്കൽ സീറ്റുകൾ വന്നതോടെ സ്പോട്ട് അഡ്മിഷൻ പൂർത്തിയാക്കാൻ രണ്ട് ദിവസം മതിയാകാതെ വരും. ഇങ്ങനെ വന്നാൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ആറ്, ഏഴ് തീയതികളിലേക്ക് കൂടി നീണ്ടേക്കും. ഇക്കാര്യത്തിൽ വെള്ളിയാഴ്ച പ്രവേശന പരീക്ഷ കമീഷണറേറ്റ് തീരുമാനമെടുക്കും.
വ്യാഴാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം 11,000 കവിഞ്ഞു. അതെ സമയം, ആരോഗ്യമന്ത്രാലയം പ്രവേശനാനുമതി നൽകാതിരുന്ന അടൂർ മൗണ്ട് സിയോൺ, പാലക്കാട് കേരള എന്നീ മെഡിക്കൽ കോളജുകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
