ലണ്ടനിലെ സർവകലാശാല യൂനിയൻ തലപ്പത്ത് നാല് മലയാളി വിദ്യാർഥികൾ
text_fieldsനടുവണ്ണൂർ (കോഴിക്കോട്): ലണ്ടനിലെ ലെസിസ്റ്റർ സിറ്റിയിലെ ഡി മോണ്ട് ഫോർട്ട് യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ നാല് മലയാളി വിദ്യാർഥികൾ ഉന്നതസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായി കോഴിക്കോട് നടുവണ്ണൂർ സ്വദേശി അജേഷ് രാജ് കൊളമുള്ളതിൽ, ഡെപ്യൂട്ടി പ്രസിഡൻറായി മുഹമ്മദ് ഷാനിബ് (കുറ്റ്യാടി), വൈസ് പ്രസിഡൻറുമാരായി ബാസിൽ അലി (ഫറോക്ക്), ജാസ്മിൻ ലിബിയ (തിരുവനന്തപുരം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഇൗ നേട്ടം കൈവരിക്കുന്നത്. സർവകലാശാലയിൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത വർഷമാണിതെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു. 22,000 വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ മാസ്റ്റർ സ്റ്റുഡൻറ്സ് ആണ് കേരളത്തിലെ ഈ വിദ്യാർഥികൾ. ഒരു വർഷത്തേക്ക് 20 ലക്ഷം രൂപയാണ് ഇവർ ഓരോരുത്തക്കും സർവകലാശാല നിശ്ചയിച്ച വേതനം. സ്കോട്ട്ലൻഡിൽ നടന്ന നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ കോൺഫറൻസിൽ ഇവർ ഉന്നയിച്ച അഭിപ്രായങ്ങൾ ഇതിനകം ദേശീയശ്രദ്ധ ആകർഷിച്ചു.
മേയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന പരിശീലനത്തിനുശേഷം ജൂൈലയിൽ ഇവർ സ്ഥാനമേറ്റെടുക്കും. വിദ്യാർഥികളെ അനുമോദിച്ച വൈസ് ചാൻസലർ ഡൊമിനിക് ഷെല്ലാർഡ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് അറിയിച്ചു. ശശി തരൂർ എം.പി ഫേസ്ബുക്കിൽ ഇവർക്ക് അനുമോദനമറിയിച്ച് പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
