Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരത്ത്​...

മഞ്ചേശ്വരത്ത്​ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു

text_fields
bookmark_border
മഞ്ചേശ്വരത്ത്​ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു
cancel
camera_alt

പിടിയിലായ ഉദയൻ

മഞ്ചേശ്വരം: മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ബായാറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. പ്രതിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ബായാർ സുദമ്പളയിലെ ഉദയൻ (40) ആണ് പിടിയിലായത്. ഉദയന്റെ മാതൃസഹോദരങ്ങളായ സദാശിവ (54), വിട്ടല (52), ബാബു (50), രേവതി (58) എന്നിവരാണ് കൊല്ലപ്പെട്ടത്​. കർണാടകയുമായി അതിർത്തി പങ്കിടുന്ന സുദമ്പളയിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

സംഭവമറിഞ്ഞ് കാസർകോട്​ ഡിവൈ.എസ്‌.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMurder CasesmanjeswarKasaragod Newsbayar murder
Next Story