Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ വിദ്യാർഥികൾക്ക്...

സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന്​​ നാല്​ കിലോ അരി

text_fields
bookmark_border
സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന്​​ നാല്​ കിലോ അരി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക്​ ഓണത്തിന്​ നാല്​ കിലോ അരി വിതരണം ചെയ്യും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ്​ അരി വിതരണം ചെയ്യുന്നത്​.

പദ്ധതിയുടെ ഉദ്​ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ്​ ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​ക്ക്​ റേ​ഷ​ന്‍ വി​ഹി​തം എ​ത്തി​ച്ചു -മ​ന്ത്രി അനൂപ്

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി, ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ്സം പ​രി​ഹ​രി​ച്ചെ​ന്നും 19 മു​ത​ൽ വി​ത​ര​ണം പൂ​ര്‍ണ​തോ​തി​ലാ​കു​മെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി മു​ഴു​വ​നും വി​ത​ര​ണ​ത്തി​ന്​ അ​യ​ച്ചു. ജി​ല്ല​യി​ലെ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍ അ​രി സ്​​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ലാ​ണ് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി എ​ത്താ​ന്‍ വൈ​കി​യ​ത്. ഗോ​ഡൗ​ണു​ക​ളി​ല്‍ പു​തി​യ സ്​​റ്റോ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ അ​രി​മി​ല്ലു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ സ്​​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് രം​ഗ​ത്തു​ണ്ട്. പ​ച്ച​ക്ക​റി ക​ട​ക​ള്‍, റീ​ടെ​യ്ല്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ക​ല​ക്​​ട​ര്‍മാ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. അ​വ​ശ്യ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ അ​വ​ധി​യെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ല​ക​ളി​ലെ റേ​ഷ​ന്‍- കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ തു​ട​ര്‍അ​വ​ലോ​ക​നം 19ന്​ ​ന​ട​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentsrice distributionN Shamsudheenonam
News Summary - four Kg Rice For Students This Onam
Next Story