Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിരവട്ടം...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണതടവുകാരടക്കം നാലുപേര്‍ ചാടിപ്പോയി

text_fields
bookmark_border
Mental hospital
cancel

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്​ മൂന്ന് വിചാരണതടവുകാരടക്കം നാലുപേര്‍ ചാടിപ്പോയി. താമരശേരി അമ്പായതോട് ആഷിഖ് എന്ന ഷഹനാദ് (30), ബേപ്പൂർ ചെറുപുഴക്കൽ അബ്ദുൽ ഗഫൂർ (48), എറണാകുളം മട്ടാഞ്ചേരി നിസാമുദ്ദീൻ (25) എന്നീ റിമാൻറ്​ പ്രതികളും ബന്ധുക്കൾ ഇല്ലാത്തതിനാൽ പൊലീസ് ആശുപത്രിയിലെത്തിച്ച മലപ്പുറം താനൂർ അട്ടതോട് ഷഹൽ ഷാനു (25)വുമാണ് രക്ഷപ്പെട്ടത്​. 

ബുധനാഴ്ച രാത്രി 7.30ഒാടെ രക്ഷപ്പെട്ടതായാണ്​ പറയുന്നത്​. ഷഹൽ ഷാനുവിന്‍റെ പേരിൽ നേരത്തെ വിവിധ കേസുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിയല്ല. മറ്റ് മൂന്ന് പേരേയും ചൊവ്വാഴ്ച ഉച്ചക്കാണ് ജയിലിൽ നിന്ന് എത്തിച്ചത്​. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് മൂവരും.  

താക്കോൽ ഉപയോഗിച്ച്​ സെല്ല് തുറന്നാണ് നാലുപേരും രക്ഷപ്പെട്ടതെന്ന് കരുതുന്നതായി മെഡിക്കൽ കോളജ്​ പൊലീസ്​ പറഞ്ഞു. 25 പേരടങ്ങുന്ന പൊലീസ് സംഘം ആശുപത്രി പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് രാത്രി വൈകിയും തെരച്ചിൽ നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന്​ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.വി. ആശ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskuthiravattam
News Summary - four inmates escaped from kuthiravattam -kerala news
Next Story