Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്; വീട് തകർന്നു

text_fields
bookmark_border
Four injured as lorry overturns on house in Pandalam
cancel

പന്തളം : എം.സി റോഡിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക് . പന്തളം, കുരമ്പാല പത്തിയിൽ പടിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു.

വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. എം.സി റോഡിൽ സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറയ​ുന്നു.

മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.

തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four injured as lorry overturns on house in Pandalam
Next Story