Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശ്രമം; നാല് പ്രതികൾ...

വധശ്രമം; നാല് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
വധശ്രമം; നാല് പ്രതികൾ അറസ്റ്റിൽ
cancel

നെടുമങ്ങാട്: വധശ്രമ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശനാ സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം.എച്ച് ഹൗസിൽ ഹസൈൻ (21), വാളിക്കോട് കൊപ്പം എസ്.എച്ച് ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് 7.30നാണ് സംഭവം. നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫാസ് അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് നരിച്ചിലോട് സ്വദേശി വിനോദ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം ആരംഭിക്കുകയായിരുന്നു. തുടർന്ന് അഫാസ് അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പടെ എട്ടോളം പേർ ചേർന്ന് വിനോദിനെ അക്രമിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികൾ സഞ്ചരിച്ച നാല് മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടർ അറിയിച്ചു. നെടുമങ്ങാട് ഡി. വൈ. എസ്. പി.സുൾഫിക്കറിന്‍റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐമാരായ സൂര്യ, മണിക്കുട്ടൻ നായർ, റോജോ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മാധവൻ, അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഫോട്ടോ :പിടിയിലായ പ്രതികൾ

Show Full Article
TAGS:Attempted Murder Arrest 
News Summary - Four held for attempted murder in Nedumangad
Next Story