നീലേശ്വരം ക്ഷേത്രത്തിൽ നാല് സ്വർണാഭരണങ്ങളും 10 വെള്ളിയും കുറവ്
text_fieldsമുക്കം: നഗരസഭയിലെ നീലേശ്വരം ശിവക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം, വെള്ളി ആഭരണങ്ങളിൽ കുറവ് കണ്ടെത്തി. നാല് സ്വർണാഭരണവും 10 വെള്ളി ആഭരണവും കുറവുള്ളതായാണ് കണ്ടെത്തൽ.
ദേവസ്വം ബോർഡ് അസി. കമീഷണർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ നേരിട്ടെത്തി മുൻ ഭരണസമിതി ചെയർമാനെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. 33 സ്വർണ ചന്ദ്രക്കലയിൽ 31 എണ്ണവും 10 സ്വർണ താലിയിൽ എട്ട് എണ്ണവുമാണ് പരിശോധനയിൽ കണ്ടെത്താനായത്. വെള്ളി ആഭരങ്ങളിൽ മൂന്ന് ആൾരൂപവും ഏഴ് ചന്ദ്രക്കലയുമാണ് കുറവ്.
കൂടാതെ, കണക്കിൽ പെടാത്ത ചെമ്പ് ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കാണാതായ സ്വർണ, വെള്ളി ആഭരണങ്ങൾ തിരിച്ചേൽപിക്കാൻ മുൻ ഭരണസമിതി ചെയർമാന് നോട്ടീസ് നൽകുമെന്നും അവർ വിശദീകരണമോ ആഭരണങ്ങളോ തിരിച്ചേൽപിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോവുമെന്നും പരിശോധനക്ക് നേതൃത്വം നൽകിയ ദേവസ്വം ബോർഡ് അസി. കമീഷണർ ഗിരീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

