Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

text_fields
bookmark_border
കടലിൽ പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി
cancel

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന്​ കടലിൽ പോയി കഴിഞ്ഞ ദിവസം കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള ്ള തിരച്ചിൽ ഉൗർജിതമാക്കി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആൻറണി എന്നിവ രെയാണ് കാണാതായത്.

ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് ഇവർ കടലിൽ പോയത്. വ്യാഴാഴ്ച രാവിലെ 10 ഓടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇവരെ കണ്ടെത്തുന്നതിന് തീരസംരക്ഷണസേനയും മറൈൻ എൻഫോഴ്സ്മ​​െൻറും നടത്തുന്ന തിരച്ചിൽ ശക്തമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.

രൂക്ഷമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരം വലിയതുറയിൽ ആറ് വീടുകൾ പൂർണമായി തകർന്നു. 20 ഓളം വീടുകൾ അപകടഭീഷണിയിലാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four Fishermen missing in Vizhinjam Sea -Kerala News
Next Story