ഷാഫിക്ക് നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ഫോൺ നശിപ്പിച്ചെന്ന് മൊഴി
text_fieldsകൊച്ചി: മുഖ്യപ്രതി ഷാഫിക്ക് നാല് ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം. ഇതിൽ രണ്ടെണ്ണം പരിശോധിച്ചു. രണ്ടെണ്ണം തുറക്കാനുള്ള ശ്രമത്തിലാണ്. 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ചാറ്റ് ചെയ്യാൻ ഉപയോഗിച്ച ഫോണിന്റെ വിവരങ്ങൾ ശേഖരിക്കും. ഫോൺ നശിപ്പിച്ചെന്ന സംശയത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന.
മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ, ഫേസ്ബുക്ക്, ജി-മെയിൽ അക്കൗണ്ടുകളുടെ പാസ്വേഡ്, ഐ.പി ഡംപ് അടക്കമുള്ള വിവരങ്ങൾ എന്നിവ കണ്ടെത്താനാണ് ശ്രമിക്കുക. ഫോൺ നശിപ്പിച്ചെന്നാണ് ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
ഫോൺ ലഭിച്ചില്ലെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നിയന്ത്രിച്ചിരുന്നത് ഷാഫിയാണ് എന്നത് തെളിയിക്കാൻ ഈ വിവരങ്ങൾ നിർണായകമാകും. ആഭിചാരക്കൊലയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഇയാളുടെ ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

