ഒറ്റപ്പെട്ട മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട് ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് ഐ.എം.ഡി മുന്നറിയിപ്പ്.
കടൽ പ്രക്ഷുബ്ധമായേക്കും; മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം
കേരള ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി. തിങ്കളാഴ്ച മുതൽ ഏപ്രിൽ എട്ട് വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച തെക്കൻ ആൻഡമാൻ കടലിലും തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥക്കും സാധ്യതയുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
