Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫിനാൻസിന്‍റെ...

പോപുലർ ഫിനാൻസിന്‍റെ നാല് ശാഖകൾ മുദ്രവെച്ചു

text_fields
bookmark_border
പോപുലർ ഫിനാൻസിന്‍റെ നാല് ശാഖകൾ മുദ്രവെച്ചു
cancel

ഓയൂർ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പോപുലർ ഫിനാൻസ് പൂയപ്പള്ളി സ്​റ്റേഷൻ പരിധിയിലെ നാല് ശാഖകളും പൊലീസ് മുദ്രവെച്ചു. പോപുലർ ഫിനാൻസിൽ നിക്ഷേപം 30 കോടിയോളം വരുമെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരൻ പറഞ്ഞു. ഓയൂർ, ഓടനാവട്ടം, അമ്പലംകുന്ന്, പൂയപ്പള്ളി ബ്രാഞ്ചുകളാണ് സീൽ ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി. സ്​റ്റേഷനിൽ നാല് ശാഖകളുമായി ബന്ധപ്പെട്ട് 400 പരാതികൾ ലഭിച്ചു. പല ശാഖകളിലും കോടികളുടെ നിക്ഷേപങ്ങളുണ്ട്. ഉയർന്ന നിരക്കിൽ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. മകളുടെ കല്യാണത്തിനും മറ്റാവശ്യങ്ങൾക്കുമായുള്ള സാധാരണക്കാരുടെ നിക്ഷേപങ്ങളും നഷ്​ടപ്പെട്ടതായി പരാതിയുണ്ട്. സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകർ ആശങ്കയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sealedpopular finance fraud
Next Story