Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ പ്രസവത്തിൽ നാല്​...

ആദ്യ പ്രസവത്തിൽ നാല്​ കൺമണികൾ; മനംനിറഞ്ഞ്​ മുസ്​തഫ-മുബീന ദമ്പതികൾ

text_fields
bookmark_border
Mustafa-mubeena
cancel
camera_alt

മുസ്തഫ-മുബീന ദമ്പതികൾ കുട്ടികളുമായി

ചെർപ്പുളശ്ശേരി: ആദ്യ പ്രസവത്തിൽ നാല് ആൺ കൺമണികളെ ലഭിച്ചതി​െൻറ സന്തോഷത്തിലാണ്​ യുവ ദമ്പതികൾ. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫ-മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ നാല്​ ആൺകുഞ്ഞുങ്ങളെ ലഭിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്​റ്റ്​ ഡോ. അബ്​ദുൽ വഹാബാണ് ജനുവരി 16ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

മുബീനയുടെ ഗർഭാവസ്​ഥയുടെ തുടക്കത്തിൽ തന്നെ നാല്​ കുഞ്ഞുങ്ങൾ ഉ​െണ്ടന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 1100 ഗ്രാം മുതൽ 1600 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ നവജാത ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചീഫ് കൺസൽട്ടൻറ് നിയോനാറ്റോളജിസ്​റ്റ്​ ഡോ. ജയചന്ദ്ര​െൻറയും സഹ ഡോക്​ടർമാരുടെയും പരിചരണത്തിലാണ് ഇപ്പോൾ. കുഞ്ഞുങ്ങൾക്ക് അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്​വിൻ ആദം എന്നീ പേരുകളും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newborn babyMalappuram News
Next Story