Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂപ്പാറയിൽ 15കാ​രിയെ...

പൂപ്പാറയിൽ 15കാ​രിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
no rape 6921
cancel
Listen to this Article

നെ​ടു​ങ്ക​ണ്ടം: ഇടുക്കി പൂപ്പാറയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ൾ​ക്കു​നേ​രെയാണ് ലൈം​ഗി​കാ​തി​ക്ര​മമുണ്ടായത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ പൂ​പ്പാ​റ​യി​ൽ തേ​യി​ല തോ​ട്ട​ത്തി​ല്‍ വെ​ച്ചാ​ണ്​ 15കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ ബ​ഹ​ളം​കേ​ട്ട്​ വ​ഴി​യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​ക്കി.

പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ​യും പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യും സംഭവത്തിൽ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. ഇ​വ​ർ​ക്കാ​യി തി​രു​നെ​ല്‍വേ​ലി, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ആ​ര്‍. ക​റു​പ്പു​സ്വാ​മി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against womenPooppara gang rape
News Summary - four arrested in Pooppara gang rape case
Next Story