Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപി ജില്ല സെക്രട്ടറിയെ തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി; ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റില്‍

text_fields
bookmark_border
https://www.madhyamam.com/tags/dcc-office
cancel

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫിസ് ആക്രമിച്ച കേസിൽ ബി.ജെ.പി ജില്ല സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഉൾപ്പെടെ നാലുപേർ പിടിയിലായി. ബി.ജെ.പി ജില്ല സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച അജി, സ്റ്റെഫിൻ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക സംഘവും മ്യൂസിയം പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി.സി.സി ഓഫിസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിനെത്തിയ ഇരുചക്രവാഹനം ഓടിച്ചിരുന്നത് പ്രദീപ് ആയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സെപ്റ്റംബർ 29 ന് അർധരാത്രിക്കുശേഷമാണ് ഡി.സി.സി ഓഫിസിനു നേരെ കല്ലേറുണ്ടായത്. പ്രധാന കവാടത്തിലെയും മുൻവശത്തെ ഗ്ലാസ് കബോർഡിലെയും ചില്ല് തകർന്നു. ബുധാനാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. മ്യൂസിയം പൊലീസ് കേസെടുത്ത് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ രണ്ടുപേർ സ്കൂട്ടറിലെത്തി ഓഫിസിനുനേരെ കല്ലെറിയുന്നത് തെളിഞ്ഞിരുന്നു.

ബി.ജെ.പി-യുവമോർച്ച കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കുനേരെ ആക്രമണം. തിരുവനന്തപുരം ഡി.സി.സി ഓഫിസിനുനേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നപ്പോൾ നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. തീയിട്ട സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ ആനാവൂർ പാലിയോട് മേമല കളിയിൽവിള വീട്ടിൽ സുരേഷ് (40) അറസ്റ്റിലായിരുന്നു.

ആക്രമണത്തിനു പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രി എം. ലിജു തുടങ്ങിയവർ ഡി.സി.സി ഓഫിസ് സന്ദർശിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story