Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽനിന്ന്​...

കേരളത്തിൽനിന്ന്​ ട്രെയിൻ കയറുന്നു, നാലര ലക്ഷം റബർ തൈ

text_fields
bookmark_border
കേരളത്തിൽനിന്ന്​ ട്രെയിൻ കയറുന്നു, നാലര ലക്ഷം റബർ തൈ
cancel

കോട്ടയം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്​ കേരളത്തിൽനിന്ന്​ നാലര ലക്ഷം റബർ തൈകൾ ട്രെയിൻ കയറാനൊരുങ്ങുന്നു. മേഖലയിൽ കൃഷി വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി റബർ ബോർഡാണ്​ കപ്പ്​​തൈകൾ വാങ്ങി അയക്കുന്നത്​. ബോർഡി​െൻറ കീഴിലുള്ളവക്കുപുറ​െമ സംസ്ഥാനത്തെ സ്വകാര്യ നഴ്​സറികളിൽനിന്നും തൈകൾ വാങ്ങും. ഇതിന്​ ബോർഡ്​ ടെൻഡർ ക്ഷണിച്ചിരുന്നു.

വില, നൽകാൻ കഴിയുന്നവയുടെ എണ്ണം എന്നിവ ഉൾപ്പെടുത്തി വെള്ളിയാഴ്​ച വരെയാണ്​ ​ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇതിൽ ഗുണനിലവാരമടക്കം പരിശോധിച്ച്​ തെരഞ്ഞെടുക്കപ്പെടുന്ന നഴ്​സറികൾക്ക്​ ​കരാർ നൽകും. ജൂണിൽതന്നെ തൈ നൽകണമെന്നാണ്​ നിബന്ധന. 60-70 രൂപയാണ്​ സ്വകാര്യനഴ്​സറികൾ ഒന്നിന്​ ​ഇൗടാക്കുന്ന വില. വലിയതോതിൽ ശേഖരിക്കുന്നതിനാൽ ഇതിലും കുറഞ്ഞ തുകയാണ്​ ബോർഡ്​ ലക്ഷ്യമിടുന്നത്​. ഇതിന്​ നഴ്​സറികളുമായി ചർച്ച നടത്താനും ആലോചനയുണ്ട്​.

നിലവിൽ രണ്ടുലക്ഷം തൈകൾ ബോർഡി​െൻറ നഴ്​സറികളിലുണ്ടെങ്കിലും പരമാവധി സ്വകാര്യസ്ഥാപനങ്ങളിൽനിന്ന്​ കണ്ടെത്താനാണ്​ ശ്രമം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം അവസാനിക്കുന്ന ആഗസ്​റ്റ്​ പകുതിയോടെ തൈനടീൽ പൂർത്തിയാക്കാനാണ്​ തീരുമാനം. ഇതിന്​ രണ്ടുഘട്ടമായി ജൂലൈക്കുമുമ്പ്​ വടക്കുകിഴക്കൻ മേഖലയിലെ ഏഴുസംസ്ഥാനത്ത്​ എത്തിക്കും. ഇതിന്​ പ്രത്യേക ഗുഡ്​സ്​ ട്രെയിന്​ റബർ ബോർഡ്​ അപേക്ഷ നൽകിയിട്ടുണ്ട്​.

തൈകൾ ​സൗജന്യമായാകും കർഷകർക്ക് ബോർഡ്​ നൽകുക. ഇതിനുമുന്നോടിയായി 15 പേരടങ്ങുന്ന കർഷകഗ്രൂപ്പുകൾക്ക്​ ​രൂപം നൽകിയിട്ടുണ്ട്​. ഇവർക്കാവും നടീൽ, തുടർസംരക്ഷണ ചുമതല. ബോർഡി​െൻറ ​ടെക്​നിക്കൽ വിഭാഗത്തി​െൻറ സഹായവുമുണ്ടാകും. അസം, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിൽ കൃഷി ആരംഭിച്ചിട്ടുണ്ട്​. ഇതി​െൻറ തുടർച്ചയായാണ്​ പുതുതായി രണ്ടുലക്ഷം ഹെക്​ടർ സ്ഥലത്തേക്കു​കൂടി വ്യാപിപ്പിക്കുന്നത്​. ആവശ്യമായ റബർ രാജ്യത്ത്​ ഉൽപാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്​ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥലത്ത്​ പുതുകൃഷി നടത്തുന്നതെന്ന്​ ​ ​േബാർഡ്​ പറയുന്നു​. കേരളത്തിൽ റബറി​െൻറ വ്യാപനം പൂർണമായതായും ഇവർ പറയുന്നു.

വലിയതോതിൽ തൈകൾ വാങ്ങിക്കൂട്ടുന്നത്​ സംസ്ഥാനത്ത്​ തൈകൾക്ക്​ ക്ഷാമം സൃഷ്​ടിക്കുന്നതായി പരാതിയുണ്ട്​. എന്നാൽ, 2500​ ഹെക്​ടർ സ്ഥലത്താണ്​ സംസ്ഥാനത്ത്​ പുതുകൃഷിയെന്നും അതിനാവശ്യമായ തൈകൾ ലഭ്യമാണെന്നുമാണ്​ ബോർഡ്​ പറയുന്നത്​. ബുക്ക്​​ ചെയ്​തവർക്ക്​ ബോർഡ്​ നഴ്​സറികളിൽനിന്ന്​ ലഭ്യമാകുമെന്നും ഇവർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber seedlings
News Summary - Four and a half lakh rubber seedlings are exported from Kerala to other states
Next Story