കനിവ് പീപ്പിൾസ് കെയർ സെന്റർ ശിലാസ്‌ഥാപനം നിർവഹിച്ചു
text_fieldsകനിവ് പീപ്പിൾസ് കെയർ സെന്റർ ശിലാസ്ഥാപനം മിനാർ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എ. മുഹമ്മദ് ഷാഫി നിർവഹിക്കുന്നു
കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർമിക്കുന്ന കനിവ് പീപ്പിൾസ് കെയർ സെന്ററിന്റെ ശിലാസ്‌ഥാപനം മിനാർ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എ. മുഹമ്മദ് ഷാഫി നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജിന് 400 മീറ്റര്‍ സമീപത്താണ് സെന്റര്‍ പണിയുന്നത്. കോളജില്‍ ദീര്‍ഘകാല ചികിത്സക്ക് എത്തുന്ന അഡ്മിറ്റ് ചെയ്തിട്ടില്ലാത്ത രോഗികള്‍ക്കും, രോഗികളുടെ പരിചാരകര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം, മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുക. ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങളിലൂടെ നടപ്പിലാക്കുന്ന വിവിധ ചികിത്സാ സഹായ പദ്ധതികളെക്കുറിച്ച വിവരങ്ങള്‍ പീപ്പിള്‍സ് കെയര്‍ സെന്ററിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാവും.
പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ കെ. അബ്ദുറഹീം പദ്ധതി വിശദീകരിച്ചു. കോർപറേഷൻ കൗൺസിലർ ഇ.എം. സോമൻ, എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഇസ്മായിൽ, ജമാഅത്തെ ഇസ്‍ലാമി ജില്ല ജന. സെക്രട്ടറി ആർ.കെ. അബ്ദുൽ മജീദ്, കോഴിക്കോട് സിറ്റി സെക്രട്ടറി അഷ്കർ, സി.എച്ച്. സെന്റർ പ്രസിഡന്റ് കെ.പി. കോയ, ഹെൽപിങ് ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി നൗഫൽ പാരിസ്, സഹായി വാദിസ്സലാം സെക്രട്ടറി ഷംസുദ്ദീൻ പെരുവയൽ, ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് ആയിഷ ഹബീബ്, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. അയ്യൂബ് തിരൂർ എന്നിവർ സംസാരിച്ചു.
കനിവ് പീപ്പിൾസ് കെയർ സെന്റർ ചെയർമാൻ ഡോ. പി.സി. അൻവർ സ്വാഗതവും കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.പി. ബഷീർ സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

