Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂരൽമല-മുണ്ടക്കൈ...

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുലും പ്രിയങ്കയും എത്തും

text_fields
bookmark_border
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുലും പ്രിയങ്കയും എത്തും
cancel

കല്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമം നാളെ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി. നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം. പിയും ചടങ്ങിൽ സന്നിഹിതയാകും. നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി പേരാവൂരിൽ നടക്കുന്ന കർഷക സംഗമത്തിന് ശേഷമാവും കല്പറ്റയിൽ എത്തുക. ഉച്ചക്ക് 2.30 മണിക്കാണ് ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

പ്രിയങ്ക ഗാന്ധി നാളെ രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കും. വനം വകുപ്പ് ആർ.ആർ.ടിക്ക് പ്രിയങ്ക ഗാന്ധി മുൻകൈ എടുത്ത് ജെ.എസ്.ഡബ്ല്യൂ.വിന്റെ സി.എസ്.ആർ. ഫണ്ട് മുഖേന ലഭ്യമാക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഉച്ചക്ക് കല്പറ്റ എം.പി. ഓഫിസിൽ വെച്ച് കൈമാറും. നേരത്തെ അത്യധുനിക സൗകര്യങ്ങളുള്ള വാഹനവും പ്രിയങ്ക ഗാന്ധി നൽകിയിരുന്നു.

27ന് രാവിലെ കാളികാവ് സർവീസ് കോ-ഓപറേറ്റിവ് ബാങ്കിന്റെ ലാബ് ഉദ്ഘാടനം ചെയ്യുന്ന പ്രിയങ്ക ഗാന്ധി ഉച്ചക്ക് തിരുവമ്പാടി കൈതപൊയിൽ എം.ഇ.എസ് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച ശേഷം നിർദ്ദിഷ്ട ചുരം ബൈപ്പാസ് റോഡിന്റെ ചിപ്പിലിതോട് പ്രദേശത്ത് സന്ദർശനം നടത്തും.

28ന് നിർദ്ദിഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശം സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി, ക്നാനായ കത്തോലിക്കാ പള്ളിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിലും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളിയിലെ കൂമന്റെ വസതിയിലും എത്തും. ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് മുസ്ലിം ലീഗ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad landKerala Newschooralmala landslideMundakai LandslideCongress
News Summary - foundation stone of the houses built by Congress for the victims of the Chooralmala Mundakai disaster
Next Story