മുണ്ടക്കയത്ത് പുല്ലയാറിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsകോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുല്ലയാറിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. അടൂർ സ്വദേശി ഷാഹുൽ(21) െൻറ മൃതദേഹമാണ് പുല്ലയാറിൽ നിന്ന് 18 കിലോമീറ്റർ അകലെ എരുമേലി ഒാരങ്കൽ കടവിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്.
ഇൗ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്. പുല്ലയാറിൽ വെള്ളം ഉയർന്നപ്പോൾ ഷാഹുലും സുഹൃത്ത് പ്രവീണും മീൻ പിടിക്കാനെത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. കാൽ വഴുതി വെള്ളത്തിൽ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിെട ഷാഹുലിനെയും കാണാതാവുകയായിരുന്നു. ഇരുവരെയും കാണാതായി മൂന്നു ദിവസങ്ങൾക്ക് ശേഷം 19ന് പ്രവീണിെൻറ മൃതദേഹം മണിമലയാറ്റിലെ മൂരിക്കയത്തു നിന്ന് കണ്ടെത്തിയിരുന്നു. മുണ്ടക്കയത്ത് സ്വകാര്യ ക്രഷറിൽ ജോലിക്കെത്തിയതായിരുന്നു ഷാഹുലും പ്രവീണും.
നാവിക സേനയും അ്ഗ്നിശമന സേനയും നാട്ടുകാർ ചേർന്ന് രൂപീകരിച്ച കർമ സമിതിയും തെരച്ചിൽ നടത്തിയെങ്കിലും ഷാഹുലിെൻറ മൃതദേഹം കിട്ടിയിരുന്നില്ല. തുടർന്ന് ജൂലൈ 24ന് ഇവർ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
അടൂർ മണക്കാല വട്ടമല തെക്കേതിൽ രാജെൻറയും ദേവകിയുടെയും മകനാണ് ഷാഹുൽ. രാഹുലാണ് ഏക സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
