സുനിയുടേതെന്ന് കരുതുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു
text_fieldsഅമ്പലപ്പുഴ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടേതെന്ന് സംശയിക്കുന്ന സിംകാര്‍ഡും മെമ്മറികാര്‍ഡും പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ കാക്കാഴം വ്യാസാ ജംഗ്ഷന് പടിഞ്ഞാറ് തോപ്പുങ്കല്‍ മനുവിന്‍്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവ കണ്ടെടുത്തത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഉപയോഗിച്ച മെമ്മറി കാര്‍ഡാണിതെന്ന് പൊലീസ് സംശയിക്കുന്നു. സി.ഐ. അനന്തലാലിന്‍െറ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തേടെയാണ് പള്‍സര്‍സുനിയെ കാക്കാഴത്ത് കൊണ്ടുവന്നത്. സംഭവ ശേഷം ഒളിവില്‍ പോയ സുനി ആദ്യം എത്തിയത് അമ്പലപ്പുഴയിലാണ്.
മറ്റൊരുസുഹൃത്ത് അന്‍വറിനെ സുനി ഇവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. മൂവരും സംസരിച്ചിരിക്കുനനതിനിടെ മനുവിന്‍്റെ സഹോദരി ദൃശ്യമാധ്യമങ്ങളിലെ ചിത്രങ്ങളില്‍ നിന്ന് സുനിയെ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി അമ്പലപ്പുഴ കാക്കാഴത്തെ മനുവിന്‍്റെ വീട്ടില്‍ എത്തിച്ചത്. മനുവിന്‍്റെ സഹോദരിയും മാതാവും സുനിയെ തിരിച്ചറിഞ്ഞു. ആക്രമണം നടന്നതിന്‍റെ അടുത്ത ദിവസം രാവിലെ ഏഴുമണിയോടെയാണ് സുനി വീട്ടില്‍ എത്തിയതെന്ന് മനുവിന്‍്റെ സഹോദരിയും മാതാവും പൊലീസിന് മൊഴി നല്‍കി.
ഫോണില്‍ നിന്ന് സിംകാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കാനായി സഹോദരിയില്‍ നിന്ന് സേഫ്ടി പിന്‍ ചോദിച്ചു. പിന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഈര്‍ക്കില്‍ വാങ്ങി ഫോണ്‍ അഴിച്ചു എന്നാല്‍ മെമ്മറിക്കാഡും സിംകാര്‍ഡും പുറത്തെടുക്കാന്‍ സാധിച്ചില്ല. അതിനു ശേഷം സമീപത്തെ കടല്‍തീരത്തേക്ക് പോയ മനുവും സുനിയും ഒന്നര മണിക്കൂറോളം കടപ്പുറത്തിരുന്നു സംസാരിച്ചു.
അര മണിക്കൂറോളം തെളിവെടുപ്പ് നടന്നു. അടച്ചിട്ട മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. അനന്തലാലിന്‍്റെ നേതൃത്വത്തിലാണ് ബന്ധുക്കളില്‍ നിന്ന് പള്‍സര്‍സുനിയുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തത്. മനുവിനോട് സുനി 10,000 രൂപ കടം ചോദിച്ചെന്നും എന്നാല്‍ നല്‍കിയില്ലെന്നും മനുവിന്‍റെ മാതാവും സഹോദരിയും പൊലീസിന് മൊഴി നല്‍കി. കടപ്പുറത്തും പൊലിസ് സംഘം സുനിയെ എത്തിച്ച് പരിശോധന നടത്തി. ക്യത്യമായ വിവരം കണ്ടത്തൊന്‍ പൊലീസ് സിംകാര്‍ഡും മൊബൈല്‍ കാര്‍ഡും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. എറണാകുളത്ത് സ്വകാര്യ ബസിലെ ഡ്രൈവറാണ് മനു. മുമ്പും സുനി മുനിവിന്‍െറ വീട്ടില്‍ എത്തിയിട്ടുണ്ട്. മനു നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
