Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയുടെ പേരിലെ കള്ളക്കളി; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന്​ എസ്​.ഐ.ടി

text_fields
bookmark_border
മെസ്സിയുടെ പേരിലെ കള്ളക്കളി; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന്​   എസ്​.ഐ.ടി
cancel

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ കേ​സ​ന്വേ​ഷി​ക്കു​ന്ന എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്.​ഐ.​ടി. ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന്​ എ​സ്.​ഐ.​ടി അ​വ​കാ​ശ​പ്പെ​ടു​ന്നു.

സ്​​പോ​ൺ​സ​റാ​യി​രു​ന്ന റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ ക​മ്പ​നി (ആ​ർ.​ബി.​സി) ഓ​ഫി​സി​ലും എം.​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഓ​ഫി​സി​ലും വീ​ടു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലും നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്​​ത​മാ​ക്കു​ന്നു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കി സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ പേ​രും ലാ​ഭ​വു​മു​ണ്ടാ​ക്കി, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പേ​രും ദു​രു​പ​യോ​ഗം ചെ​യ്തു തു​ട​ങ്ങി​യ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ്​ എ​സ്.​ഐ.​ടി അ​വ​കാ​ശ​വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കും. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ഡി.​ജി.​പി​ക്ക്​ കൈ​മാ​റി​യ​താ​യാ​ണ്​ വി​വ​രം.

എ​സ്.​ഐ.​ടി ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ജി​ല​ൻ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​മോ​യെ​ന്നാ​ണ്​ ഇ​നി കാ​ണേ​ണ്ട​ത്. എ​ന്നാ​ൽ, നി​ല​വി​ൽ ക​ള​മ​ശ്ശേ​രി സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ക്കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പു​തു​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്യാ​ൻ എ​സ്.​ഐ.​ടി ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ ഇ.​ഡി, ആ​ർ.​ബി.​ഐ, ക​സ്റ്റം​സ് എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ക. സം​സ്ഥാ​ന​ത്തു​നി​ന്ന് വി​ദേ​ശ​ത്തേ​ക്ക്​ പ​ണം ക​ട​ത്തി​യ​തി​നാ​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ ഉ​ൾ​പ്പെ​ടെ സ​ഹാ​യം തേ​ടു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foul play in Messi's name; SIT states a case can be registered under the Anti-Corruption Act
Next Story