മുന്നാക്ക സംവരണം: ആശങ്ക പരിഹരിക്കണം –ജംഇയ്യതുൽ ഉലമ
text_fieldsകോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കേരള ജംഇയ്യതുൽ ഉലമ നിർവാഹക സമിതി ആവശ്യപ്പെട്ടു.
സംവരണ സമുദായങ്ങൾക്കിടയിൽ ഉയർന്ന ആശങ്ക പരിഹരിക്കാൻ നടപടിയുണ്ടാകണം. സംവരണത്തിെൻറ ഉദ്ദേശ്യലക്ഷ്യം സാമ്പത്തിക സമത്വമല്ല. എന്നിരിക്കെ, കേരള സർവിസ് ചട്ടങ്ങൾ ഭേദഗതിചെയ്യാനുള്ള നീക്കം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും ജംഇയ്യതുൽ ഉലമ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ടി.പി. അബ്ദുല്ലകോയ മദനി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി എം. മുഹമ്മദ് മദനി, ഭാരവാഹികളായ പി.പി. മുഹമ്മദ് മദനി, ഡോ. ഫദലുല്ല, ഹനീഫ് കായക്കൊടി, ടി.പി. അബ്ദുറസാഖ് ബാഖവി, പാലത്ത് അബ്ദുറഹ്മാൻ മദനി, മുഹമ്മദലി അൻസാരി, എം.ടി. അബ്ദുസ്സമദ് സുല്ലമി എന്നിവർ സംസാരിച്ചു.