Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനുകൂല്യം...

ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി

text_fields
bookmark_border
ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ലെ സ​ർ​േ​വ, ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നോ കു​റ​യ്​​ക്കാ​നോ അല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കുന്ന ഒ​ന്നും സ​ർ​വേ​യി​ലി​ല്ല. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കാനോ ഉ​ത്ത​രം പ​റ​യാനോ യാതൊരു സ​മ്മ​ർ​ദ​വും ചെ​ലു​ത്തില്ല. പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ളൂ​- സ​ർ​വേ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളാ​യി അം​ഗീ​ക​രി​ച്ച 164 വി​ഭാ​ഗ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാനാ​ണ്​ മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ക​മീ​ഷ​ൻ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇൗ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ക്കു​ക. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ വാ​ർ​ഡി​ലെ​യും സാ​മ്പ​ത്തി​ക​മാ​യി ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​ഞ്ചു വീ​തം കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത​ര​ത്തി​ലാ​ണ് സ​ർ​വേ. ഒ​രു ല​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കും.

വി​ദ​ഗ്​​ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ക​മീ​ഷ​ൻ സ​ർ​വേ ത​യാ​റാ​ക്കി​യ​ത്. വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
TAGS:ews reservation 
News Summary - forward caste survey not to reduce benefits - CM
Next Story