Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും -ജി. ദേവരാജൻ
text_fieldsbookmark_border
കണ്ണൂർ: ജനാധിപത്യം അനുവദിച്ചിട്ടുള്ള ജനകീയ സമരങ്ങൾക്ക് മുന്നിൽ എന്നായാലും ഭരണാധികാരികൾക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. പുരോഗമന കർഷക സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലായ്പ്പോഴും ദാർഷ്ട്യത്തോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായി മുക്കത്ത് നടക്കുന്ന സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഒരു ചർച്ചയുമില്ലെന്ന് പറഞ്ഞവർ സമരം ശക്തമായപ്പോൾ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചെന്നും ദേവരാജൻ പറഞ്ഞു.
Next Story
