Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോർട്ട്കൊച്ചി –വൈപ്പിൻ ...

ഫോർട്ട്കൊച്ചി –വൈപ്പിൻ റോ റോ സർവിസ് ഇന്ന് പുനരാരംഭിക്കും 

text_fields
bookmark_border
boat-service
cancel

ഫോ​ർ​ട്ട്കൊ​ച്ചി: യാ​ത്ര​ക്കാ​രി​ൽ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ഫോ​ർ​ട്ട്കൊ​ച്ചി -വൈ​പ്പി​ൻ റോ ​റോ സ​ർ​വി​സ് ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന രോ​ഗി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി റോ ​റോ​യി​ൽ യാ​ത്ര ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ർ​വി​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. ആ​കെ 39 ജീ​വ​ന​ക്കാ​രാ​ണ് റോ​റോ​യി​ലു​ള്ള​ത്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​ന്നു.

രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഒ​രു റോ ​റോ വെ​സ​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. പു​തി​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 6.40ന് ​വൈ​പ്പി​നി​ൽ​നി​ന്ന്​ ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ​ത്തു​ന്ന വെ​സ​ലും ജെ​ട്ടി​യും അ​ണു​മു​ക്ത​മാ​ക്കും. തു​ട​ർ​ന്നാ​യി​രി​ക്കും സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ക. ലോ​ക്ഡൗ​ണി​ന് ശേ​ഷം റോ ​റോ സ​ർ​വി​സ് ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് യാ​ത്ര​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

സ​ർ​വി​സ് നി​ർ​ത്തി​യതോ​ടെ ഇ​രു​ക​ര​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ ന​ഗ​രം ചു​റ്റി​യാ​ണ് പോ​യി​രു​ന്ന​ത്. ഇ​ത് സ​മ​യ ന​ഷ്​​ട​ത്തി​ന് പു​റ​മേ സാ​മ്പ​ത്തി​ക ന​ഷ്​​ട​ത്തി​നു​മി​ട​യാ​ക്കി. ബോ​ട്ട് സ​ർ​വി​സും ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ സമൂ​ഹഅ​ക​ലം പാ​ലി​ച്ചു​ള്ള യാ​ത്ര ന​ട​പ്പാ​കൂ​വെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പറയുന്ന​ത്.

Show Full Article
TAGS:Boat service kerala news malayalam news 
News Summary - Fort Kochi-Vypin Boat service-Kerala news
Next Story