Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ യു.ഡി.എഫ്​...

മുൻ യു.ഡി.എഫ്​ സ്ഥാനാർഥി മുഹമ്മദ്​ നഹാസ്​ ബി.ജെ.പിയിൽ

text_fields
bookmark_border
മുൻ യു.ഡി.എഫ്​ സ്ഥാനാർഥി മുഹമ്മദ്​ നഹാസ്​ ബി.ജെ.പിയിൽ
cancel

തൃശൂർ: ആർ.എസ്​.പി നേതാവും മുൻ യു.ഡി.എഫ്​ സ്ഥാനാർഥിയുമായ എം.ടി മുഹമ്മദ്​ നഹാസ്​ ബി.ജെ.പിയിൽ ചേർന്നു. തൃശൂരിലെ കയ്​പമംഗലം മണ്ഡലത്തിൽ നിന്ന്​ അദ്ദേഹം യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്​.

ബി.ജെ.പി നേതാവ്​ എ.എൻ രാധാകൃഷണന്‍റെ സാന്നിധ്യത്തിലാണ്​ നഹാസ്​ ബി.ജെ.പിയിലെത്തിയത്​. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും​ ആർ.എസ്​.പി നിലപാടെടുത്തിരുന്നു.

ധർമടമോ കല്യാശേരിയോ നൽകണമെന്നാണ്​ ആർ.എസ്​.പിയുടെ ആവശ്യം. എന്നാൽ മട്ടന്നൂർ മണ്ഡലമാണ്​ യു.ഡി.എഫ്​ നൽകിയത്​. ഇതോടെ നഹാസിന് കയ്​പമംഗലത്ത്​​ മത്സരിക്കാൻ സാധിക്കാതെയായി. ഇതിന്​ പിന്നാലെയാണ്​ നഹാസ്​ ആർ.എസ്​.പി വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Former UDF candidate Mohammad Nahas joins BJP
Next Story