കെ.സി. വേണുഗോപാലിനെതിരെ മുൻ ട്രഷററുടെ പരാതി
text_fieldsതിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമർശനവുമായി മുൻ കെ.പി.സി.സി ട്രഷറർ. കെ.പി.സി.സി മൈനൊറിറ്റി വിഭാഗം പുനഃസംഘടിപ്പിച്ച രീതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
വേണുഗോപാൽ കഴിഞ്ഞമാസം 24ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മൈേനാറിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഷിഹാബ്ദ്ദീനെ നിയമിക്കാനുള്ള നിർദേശം പാർട്ടി അധ്യക്ഷ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്.
17 വർഷം മൈനോറിറ്റി വിഭാഗം ചെയർമാനായി പ്രവർത്തിച്ച തനിക്ക് പുതിയ നിയമനത്തെക്കുറിച്ച് പത്രത്തിലൂടെ അറിയേണ്ടിവന്നതിൽ ദുഃഖവും പ്രതിഷേധവും ഉണ്ടെന്ന് പാർട്ടി അധ്യക്ഷക്ക് നൽകിയ കത്തിൽ കൊച്ചുമുഹമ്മദ് പറയുന്നു.

