സംസ്ഥാന മുൻ തെരഞ്ഞെടുപ്പ് കമീഷണർ എം.എസ്. ജോസഫ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന മുൻ തെരഞ്ഞെടുപ്പ് കമീഷണർ പാപ്പനംകോട് എസ്‌റ്റേറ്റ് വാർഡ് സത്യൻ നഗർ മുണ്ടപ്പിലാക്കൽ വീട്ടിൽ എം.എസ്. ജോസഫ് (84) അന്തരിച്ചു. കോട്ടയം മേലുകാവ് സ്വദേശിയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോസഫ്, റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി, കാർഷികോൽപാദന കമീഷണർ, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2000ത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന അദ്ദേഹം, കാലാവധി പൂർത്തിയാകാൻ മാസങ്ങൾ ശേഷിക്കെ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽനിന്ന് ഇടതു സ്വതന്ത്രനായി ജനതാദൾ ടിക്കറ്റിൽ മത്സരിച്ചു. തുടർന്ന് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ്. മക്കൾ: മിനി ജോസഫ്, സിനി ജോസഫ്, ബിന്നി ജോസഫ്.
സംസ്കാരം തിങ്കളാഴ‌്ച പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

