'റിപ്പോർട്ടറെ' സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടേത് മാത്രം,വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരം; വി.അബ്ദുറഹ്മാനെതിരെ മുൻ സ്റ്റാഫംഗങ്ങൾ
text_fieldsതിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കൂടുതൽ സ്റ്റാഫംഗങ്ങൾ അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നൽകി. നിയമപരമായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി അത് തിരുത്താൻ തയാറായില്ലെന്ന് അദ്ദേഹത്തിന്റെ അഡീഷണൽ പി.എസ് ആയിരുന്ന ജി.ആർ. രമേശ് മൊഴി നൽകി. ടെണ്ടർ നടപടികളില്ലാതെ സ്പോൺസറെ തെരഞ്ഞെടുക്കരുതെന്ന മുന്നറിയിപ്പ് മന്ത്രി പൂർണ്ണമായും അവഗണിച്ചതായും, വകുപ്പിലെ കാര്യങ്ങൾ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം തീരുമാനിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് ചെവിക്കൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിൽ ഔദ്യോഗിക മെയിലുകൾ കൈകാര്യം ചെയ്യാൻ അവർക്ക് അനുമതി നൽകിയെന്നും രമേശ് മൊഴി നൽകി.
നേരത്തെ പ്രൈവറ്റ് സെക്രട്ടറി സത്യപാലും മന്ത്രിക്ക് വിരുദ്ധമായി എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു. 'റിപ്പോർട്ടറെ' സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടേത് മാത്രമായിരുന്നുവെന്നും, ടെണ്ടറില്ലാതെ സ്പോൺസറെ വെക്കരുതെന്ന് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പ് മന്ത്രി തള്ളിക്കളഞ്ഞുവെന്നും സത്യപാലൻ വ്യക്തമാക്കി. സ്പോൺസർ ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും മന്ത്രി അത് അവഗണിച്ചെന്നും മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

