Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കോൺഗ്രസിന്റേതാണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയത്, നുഴഞ്ഞുകയറിയതല്ല, ഞാൻ മുൻ SFIക്കാരനാണ്'; വിശദീകരണവുമായി കോടിയേരിയുടെ ഫ്ലക്സ് കീറിയ അക്ബർ ഷാ

text_fields
bookmark_border
Former SFI activist Akbar Shah clarifying in a video message about mistakenly tearing Kodiyeri Balakrishnans flex board during SFI rally
cancel

കൊല്ലം: കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയതെന്നും പ്രകടനത്തിൽ നുഴഞ്ഞുകയറിയതല്ലെന്നും ഫ്ലക്സ് കീറിയ അക്ബർ ഷാ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അക്ബർ ഷാ വിശദീകരണവുമായി രംഗത്തെത്തിയത്. പാർട്ടിക്കാര് തന്നെ പറയുന്നത് പോലെ എസ്.എഫ്.ഐയിൽ ഇല്ലാത്ത ആളെല്ലെന്നും എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യക്തിയാണ് താനെന്നും അക്ബർ ഷാ പറഞ്ഞു.

'എല്ലാവർക്കും എന്നെ മനസ്സിലായി എന്ന് വിചാരിക്കുന്നു, ഞാൻ അക്ബർ ഷാ. ഇപ്പോൾ ന്യൂസിലും മീഡിയയിലും എല്ലാം ഞാനാണ് താരം. താരമാവണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഞാനൊരു മുൻകാല എസ്.എഫ്.ഐ പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാര് തന്നെ പറയുന്നു ഞാൻ എസ്.എഫ്.ഐയിൽ ഇല്ല. ഞാൻ നുഴഞ്ഞുകയറിയെന്നുമാണ്. അങ്ങനെയല്ല, ഞാൻ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യക്തിയാണ്. മൂന്ന് വർഷം മുമ്പ് ഗൾഫിൽ പോയി. അങ്ങനെ കൊല്ലത്ത് വെച്ച് പ്രകടനം കണ്ട് കയറിയതാണ്. അല്ലാതെ എസ്.എഫ്.ഐയിൽ പ്രവർത്തിക്കാതെയോ നുഴഞ്ഞ് കയറിയതോ അല്ല. ആക്രമം അഴിച്ചുവിട്ടതോ അല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി. കൊടിയോരി സഖാവിന്‍റെ ഫ്ലക്സാണ് എന്ന് വിചാരിച്ചല്ല കീറിയത്. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കീറിയത്. എല്ലാരും എന്നോട് ദയവുചെയ്ത് ക്ഷമിക്കണം.'അക്ബർ ഷാ വിഡിയോയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mistook It For Congress Banner: Former SFI Activist Akbar Shah Clarifies Tearing Kodiyeri Balakrishnan's Flex in Kollam
Next Story