Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ സന്തോഷ് ട്രോഫി താരം എൻ. നൗഫൽ നിര്യാതനായി

text_fields
bookmark_border
മുൻ സന്തോഷ് ട്രോഫി താരം എൻ. നൗഫൽ നിര്യാതനായി
cancel

കോഴിക്കോട്: മുൻ സന്തോഷ് ട്രോഫി താരവും എസ്.ബി.ഐ മാനാഞ്ചിറ ശാഖ അസി. മാനേജറുമായ എൻ. നൗഫൽ (38) നിര്യാതനായി. പയമ്പ്ര പുറായിലെ നങ്ങാറിയിൽ മരക്കാരിന്റെയും (റിട്ട. എസ്.ഐ) കാരന്തൂർ കോട്ടുപൊയിൽ ആയിശയുടെയും മകനാണ്.

എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഭാര്യ: റിസ്‌വാന. മക്കൾ: ആദം അയാഷ്, ആയിഷ അലേഹ. സഹോദരിമാർ: റജുല, ഷിജുല. സഹോദരി ഭർത്താക്കന്മാർ: ഒ.ടി. മുഹമ്മദ്, മുഹമ്മദ് റഫീഖ്.

മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എൻ.ജി.ഒ ക്വാട്ടേഴ്സ് ജുമാ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Santosh Trophy player N. Noufal passes away
Next Story