പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ
text_fieldsനിലമ്പൂർ: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസ് ആണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിൽ നിന്ന് ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഇപ്പോഴുള്ളത്. അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നാണ് വിവരം.
2025 സെപ്റ്റംബറിലാണ് കോഴിക്കോട് സ്വദേശി ലൈംഗിക അതിക്രമത്തിന് ഇരയായത്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തും വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പതിനാറുകാരി ആദ്യം പരാതി നൽകിയത് ചേവായ്യൂർ പൊലീസ് സ്റ്റേഷനിലാണ്. തുടർനടപടിക്ക് നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു.
സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിലൂടെ കൗമാരക്കാർക്ക് മോട്ടിവേഷൻ നൽകുന്നതിൽ ഏറെ പേരെടുത്ത ആളാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ്പ് മമ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

