മുന്‍ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലന്‍ അന്തരിച്ചു
text_fieldsഎറണാകുളം: മുന്‍ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത‍്യം. പുലർച്ചെയുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം ആശുപത്രിയിലാണ്. 11 മണി മുതൽ മൂന്ന് മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം വൈകുന്നേരം അഞ്ച് മണിയോടുകൂടി വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
എറണാകുളം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആയിരുന്ന കെ.പി ധനപാലന്‍ 2009 ൽ ചാലക്കുടിയിൽ നിന്ന് ലോക്സഭാംഗമായി. പിന്നീട് 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ കെ ആൻറണിയുടെ അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു കെ.പി ധനപാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

