Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

text_fields
bookmark_border
മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു
cancel

കോഴിക്കോട്: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി പി എം സാഹീർ 2001-ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ, കെൽട്രോൺ ഡയറക്ടർ, എം.ഇ എസ് എൻഞ്ചിനീയറിങ് കോളജ് മാനേജ്മെന്‍റ് കമ്മിറ്റി മെമ്പർ , കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡന്‍റ്, എം.എസ് എസ് സംസ്ഥാന വൈ. പ്രസിഡന്‍റ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വെസ്റ്റ്ഹിൽ പൂവർ ഹോം പ്രസിഡന്‍റ്, കോഴിക്കോട് നഗരത്തിലെ പ്രധാന മസ്ജിദായ പട്ടാളപള്ളി പരിപാലന കമ്മിറ്റിയുടെയും നടക്കാവ് മസ്ജിദുൽ മനാറിൻ്റെയും പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചാപ്യൻ ഓഫ് സെക്കുലറിസം അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ: മുൻ മന്ത്രി അഹമ്മദ് കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫ .

മക്കൾ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി പി എം ഹാഷീറലി, ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ ), റിഷ .

മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന ( ഫാറൂഖ് കോളെജ് ), നിഷ ഇജാസ് , റോഷി സജൽ, റഷി ജിഷാൻ. മൃതദേഹം 11 മുതൽ 3.30 വരെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. ജനാസ നമസ്കാരം വൈകിട്ട് 4.30 നടക്കാവ് സി എച്ച് മസ്ജിദിലും 5.30ന് തൊപ്പയിൽ ജുമാ മസ്ജിദിലും ഖബറടക്കം തോപ്പയിൽജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former MLA TPM Zahir passes away
Next Story