Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ എം.എൽ.എ പി....

മുൻ എം.എൽ.എ പി. നാരായണൻ അന്തരിച്ചു

text_fields
bookmark_border
മുൻ എം.എൽ.എ പി. നാരായണൻ അന്തരിച്ചു
cancel

കോട്ടയം: മുന്‍ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.നാരായണന്‍ (68) അന്തരിച്ചു. ഏറെ നാളയായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മരിച്ചത്.

1998 ലെ ഉപതിരഞ്ഞെടുപ്പിലാണ് നാരായണന്‍ നിയമസഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 1998ലും 2001ലും വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍ നടക്കും.

Show Full Article
TAGS:P Narayanan 
Next Story