Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവടിയാർ പിടിച്ചെടുത്ത് കെ.എസ്. ശബരിനാഥൻ

text_fields
bookmark_border
കവടിയാർ പിടിച്ചെടുത്ത് കെ.എസ്. ശബരിനാഥൻ
cancel
Listen to this Article

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അഡ്വ. കെ.എസ്. ശബരിനാഥന് വിജയം. ബി.ജെ.പി സ്ഥാനാർഥി എസ്. മധുസൂദനന്‍ നായരെയാണ് ശബരിനാഥൻ പരാജയപ്പെടുത്തിയത്.

അഡ്വ. കെ. എസ്. ശബരീനാഥൻ - 1235, എസ്. മധുസൂദനന്‍ നായർ (ബി.ജെ.പി) -1161 , സുനില്‍കുമാർ എ (സി.പി.എം) - 823, സന്തോഷ് കുമാർ. ആർ - 104, ഐത്തിയൂർ സുരേന്ദ്രൻ (ആർ.പി.ഐ-എ) -8 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില.

മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് കെ.എസ്. ശബരീനാഥനെ രംഗത്തിറക്കിയത്. പിതാവും മുൻ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്‍റെ മരണത്തെ തുടർന്നാണ് 2015ൽ ശബരിനാഥൻ അരുവിക്കരയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലെത്തിയത്.

2016ൽ വീണ്ടും നിയമസഭാംഗമായി. 2021ൽ സി.പി.എമ്മിലെ ജി. സ്റ്റീഫനോട് പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former MLA K.S. Sabarinadhan arrested for Kawadiyar
Next Story